Psalms 114

1യിസ്രായേൽ മിസ്രയീമിൽനിന്നും
യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ അവന്റെ ആധിപത്യവുമായി തീൎന്നു.
3സമുദ്രം കണ്ടു ഓടി; യോൎദ്ദാൻ പിൻവാങ്ങിപ്പോയി.
4പൎവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5സമുദ്രമേ, നീ ഓടുന്നതെന്തു?
യോൎദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
6പൎവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
7ഭൂമിയേ, നീ കൎത്താവിന്റെ സന്നിധിയിൽ,
യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
8അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
Copyright information for Mal1910